ടിവികെ നിയുക്ത എംഎൽഎമാരുടെ യോഗം വിളിച്ച് വിജയ്

MAY 6, 2026, 10:31 PM

ചെന്നൈ: തമി‍ഴ്നാട്ടിൽ ടിവികെ നിയുക്ത എംഎൽഎമാരുടെ യോഗം ഇന്ന് ചേരും.രാവിലെ 10.30ന് പനയൂരിലെ പാർട്ടി ആസ്ഥാനത്താണ് യോഗം ചേരുക.സർക്കാർ രൂപീകരണ പ്രതിസന്ധി നിലനിൽക്കെയാണ് ടിവികെ നിയുക്ത എംഎൽഎമാരുടെ യോഗം അധ്യക്ഷൻ വിജയ് വിളിച്ചത്. 

അതേസമയം, തമിഴ്നാട്ടിൽ വിജയിയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്ത്വത്തിൽ തന്നെയാണ്. കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാൻ ആകില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിലപാട് എടുത്തതോടെയാണ് സത്യപ്രതിജ്ഞ പ്രതിസന്ധിയിലായത്.

കേവല ഭൂരിപക്ഷമായ 118 സീറ്റുകളിലേക്ക് എത്താൻ ടിവികെക്ക് കഴിഞ്ഞിട്ടില്ല. കോൺഗ്രസിൻ്റെ അഞ്ച് സീറ്റുകൾ ഉൾപ്പെടെ 113 നിയുക്ത എംഎൽഎമാരുടെ പിന്തുണയാണ് ടിവികെക്ക് ഉള്ളത്. സുപ്രീം കോടതി വിധി ഉള്ളതിനാൽ കേവല ഭൂരിപക്ഷം ഇല്ലാതെ സത്യപ്രതിജ്ഞ അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഗവർണർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam