കൊല്‍ക്കത്ത: മുതിർന്ന മാധ്യമപ്രവർത്തകയും ഗ്രന്ഥകാരിയുമായ സാഗരിക ഘോഷിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്രസർക്കാരിനെതിരെ നിരന്തരം വിമർശനമുന്നയിക്കുന്ന മാധ്യമ പ്രവർത്തകയാണ് സാഗരിക.
മൂന്ന് പതിറ്റാണ്ടിലേറെയായി ടൈംസ് ഓഫ് ഇന്ത്യ, ഔട്ട്‍ലുക്ക്, ഇന്ത്യൻ എക്സ്പ്രസ്, സി.എൻ.എൻ-ഐ.ബി.എൻ തുടങ്ങിയ വിവിധ മാധ്യമങ്ങളില്‍ പ്രവർത്തിച്ചിട്ടുള്ള മാധ്യമപ്രവർത്തകയാണ് സാഗരിക.
സാഗരികക്കു പുറമെ സുഷ്മിത ദേവ്, മുഹമ്മദ് നദീമുല്‍ ഹഖ്, മമത ബാല ഠാക്കൂർ എന്നിവരെയും തൃണമൂല്‍ ഉപരിസഭയിലേക്കുള്ള സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
അതേസമയം 56 പേരുടെ ഒഴിവിലേക്ക് ഫെബ്രുവരിയിലേക്ക് 27ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഞ്ചുപേരാണ് ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്