ബോളിവുഡ് നടൻ നാന പടേക്കര്‍ അന്തരിച്ചു

OCTOBER 7, 2026, 9:21 PM

 പനാജി: പ്രശസ്ത ബോളിവുഡ് നടൻ നാന പടേക്കര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  വ്യാഴാഴ്ച രാവിലെ 5:20-ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 

 ഹിന്ദിയിലും മറാത്തിയിലും അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.   പതിറ്റാണ്ടുകളോളം ഹിന്ദി, മറാത്തി സിനിമകളിൽ സജീവമായിരുന്ന നാനാ പടേക്കർ ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിനേതാക്കളിൽ ഒരാളാണ്.  'പരിന്ദ', 'ക്രാന്തിവീർ', 'അബ് തക് ഛപ്പൻ', 'വെൽക്കം' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അദ്ദേഹത്തിന് വൻ ജനപ്രീതി നേടിക്കൊടുത്തു.  

 മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സിനിമയ്ക്കു പുറമെ മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. 2013 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1999 ൽ നടന്ന കാർഗിൽ യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുകയും സൈനികർക്കൊപ്പം അതിർത്തിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. .

vachakam
vachakam
vachakam

ഹോണററി ലഫ്റ്റനന്റ് കേണൽ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു. 1951 ജനുവരി 1 ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർഥ പേര്. നീലകണ്ഠി പടേക്കറാണ് ഭാര്യ, മകൻ മൽഹാർ പടേക്കർ. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam