ചെന്നൈ: കൊല്ലപ്പെട്ട വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യയും മകളും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു.
കൃഷ്ണഗിരി നിയമസഭാ മണ്ഡലത്തില്‍ അടുത്തിടെ ഡി.എം.കെ. സഖ്യം വിട്ട വേൽമുരുകന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് വാഴ്‌വുരിമൈ കക്ഷിക്കുവേണ്ടി ഭാര്യ മുത്തുലക്ഷ്മിയും, മേട്ടൂര്‍ മണ്ഡലത്തിൽ നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ത്ഥിയായി മകള്‍ വിദ്യാറാണിയും മത്സരിക്കുകയാണ്.
തമിഴ്‌നാട് വാഴ്‌വുരിമൈ കക്ഷി പുറത്തുവിട്ട നൂറു സ്ഥാനാർഥികളടങ്ങുന്ന ആദ്യ പട്ടികയിലാണ് മുത്തുലക്ഷ്മിക്ക് സീറ്റ് അനുവദിച്ചിരിക്കുന്നത്. ക്യാമറയാണ് ചിഹ്നം.
ഇരുപത് വർഷത്തിലേറെ സത്യമംഗലം കാടുകളിൽ ഭീകരതസൃഷ്ടിച്ചിരുന്ന വീരപ്പൻ 2004 ഒക്ടോബർ 18-നാണ് പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റു മരിച്ചത്. വീരപ്പൻ ജീവിച്ചിരുന്നാൽ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാകുമെന്ന ആശങ്ക നേതാക്കൾക്കുണ്ടായിരുന്നു. അതാണ് വീരപ്പനെ വെടിവച്ചുകൊല്ലാൻ ഉത്തരവിറക്കാൻ കാരണം. വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രിയായേനെയെന്നും ഭാര്യ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുകേഷ് അംബാനിയെ മറികടന്നു! ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ
കൊതുക് വലയ്ക്കുള്ളിലിരുന്ന് ഡ്യൂട്ടി; സെക്യൂരിറ്റി ജീവനക്കാരന്റെ വീഡിയോ വൈറൽ, ആധുനിക അടിമത്തമെന്ന് സോഷ്യൽ മീഡിയ
ദില്ലിയിൽ കനത്ത മഴ; വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കാമെന്ന് ഇൻഡിഗോ
പൂനെ വിമാനത്താവളത്തിൽ യുദ്ധവിമാനം ഇടിച്ചിറങ്ങി: റൺവേ താൽക്കാലികമായി അടച്ചു, വിമാന സർവീസുകൾ തടസ്സപ്പെട്ടു