ലക്നൗ: ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുമായി റോഡിലൂടെ നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഉത്തർപ്രദേശ് സ്വദേശിയായ അനിലാണ് പിടിയിലായത്. പ്രതി ഒരു കെെയില്‍ കത്തിയും മറുകൈയിൽ ഭാര്യയുടെ തലയുമായി റോഡിലൂടെ നടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
അതേസമയം എട്ട് വർഷം മുൻപ് വിവാഹിതനായ ഇയാള്‍ ഭാര്യയുമായി പിരിഞ്ഞാണ് താമസിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ യുവതിയ്ക്ക് വേറെ ബന്ധമുണ്ടെന്ന് സംശയിച്ചാണ് അനില്‍ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അനിലിനും ഭാര്യയ്ക്കും രണ്ട് കുട്ടികളാണ് ഉള്ളത്.
കഴിഞ്ഞ ബുധനാഴ്ചയും സമാനമായ സംഭവം പശ്ചിമ ബംഗാളില്‍ നടന്നിരുന്നു. ഈസ്റ്റ് മിഡ്‌നാപുര്‍ സ്വദേശിയായ ഗൗതം ഗുഷെയ്ത് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. വീട്ടില്‍ ഭാര്യയുമായി വഴക്കിട്ട ഗൗതം അവരെ മര്‍ദ്ദിക്കുകയും ശേഷം കഴുത്തില്‍ നിന്ന് തല അറുത്ത് മാറ്റുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്