ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേഠിയിലെ എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റാനുള്ള ഉത്തർപ്രദേശ് സർക്കാരിൻ്റെ നിർദേശത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി.
പ്രദേശത്തിന്റെ സാംസ്‌കാരിക തനിമയും പാരമ്ബര്യവും സംരക്ഷിക്കാന്‍ മണ്ഡലത്തിലെ എട്ടു റെയില്‍വേ സ്‌റ്റേഷനുകളുടെ പേരുമാറ്റുമെന്ന് അമേഠിയിലെ ബിജെപി എംപി സ്മൃതി ഇറാനി പറഞ്ഞു.
എട്ടു റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പ്രദേശത്തെ ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും വിഗ്രഹങ്ങളുടെയും പേര് നല്‍കണമെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.
കാസിംപൂര്‍ ഹാള്‍ട്ടിന്റെ പേര് ജെയ്‌സ് സിറ്റി എന്നതടക്കം പുനര്‍നാമകരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ജെയ്‌സ് -ഗുരു ഗോരഖ്‌നാഥ് ധാം, ബാനി - സ്വാമി പരംഹംസ്, മിസ്രൗളി- മാ കാലികാന്‍ ധാം, നിഹാല്‍ഗഢ് -മഹാരാജ ബിജ്‌ലി പാസി, അക്ബര്‍ഗഞ്ച് -മാ അഹോര്‍വ ഭവാനി ധാം, വാരിസ്ഗഞ്ച് -അമര്‍ ഷാഹിദ് ഭലേ സുല്‍ത്താന്‍, ഫുര്‍സത്ഗഞ്ച് -തപേശ്വര്‍നാഥ് ധാം എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളുടെ പേരുമാറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്