കേവല ഭൂരിപക്ഷത്തിനായി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞില്ല; വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്നില്ല

MAY 6, 2026, 9:48 PM

ചെന്നൈ: കേവല ഭൂരിപക്ഷത്തിന് വേണ്ടി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാത്തതിനെ തുടർന്ന് ടിവികെ നേതാവ് വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാകില്ല. ഇന്ന് രാവിലെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന ധാരണയിൽ ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടത്തിയിരുന്നു.എന്നാൽ, ഗവർണർ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടില്ല. 

കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാൻ ആകില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിലപാട് എടുത്തതോടെയാണ് സത്യപ്രതിജ്ഞ പ്രതിസന്ധിയിലായത്. 

കേവല ഭൂരിപക്ഷമായ 118 സീറ്റുകളിലേക്ക് എത്താൻ ടിവികെക്ക് കഴിഞ്ഞിട്ടില്ല. കോൺഗ്രസിൻ്റെ അഞ്ച് സീറ്റുകൾ ഉൾപ്പെടെ 113 നിയുക്ത എംഎൽഎമാരുടെ പിന്തുണയാണ് ടിവികെക്ക് ഉള്ളത്. സുപ്രീം കോടതി വിധി ഉള്ളതിനാൽ കേവല ഭൂരിപക്ഷം ഇല്ലാതെ സത്യപ്രതിജ്ഞ അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഗവർണർ.

vachakam
vachakam
vachakam

അതേസമയം, ഇന്നലെ രാത്രി നാടകീയ രംഗങ്ങൾ അരങ്ങേറി. ടിവികെയ്ക്കെതിരെ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ മന്ത്രിസഭയുണ്ടാക്കുന്നത് സംബന്ധിച്ച് രാത്രിയിൽ രഹസ്യചർച്ച നടന്നതായാണ് സൂചന.മന്ത്രിസഭ ഉണ്ടാകാൻ സഹായം തേടിയാണ് അണ്ണാ ഡിഎംകെ ഡിഎംകെയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം ഡിഎംകെ നിരസിച്ചതായാണ് വിവരം. പ്രതിപക്ഷത്ത് ഇരിക്കാനാണ് താൽപ്പര്യമെന്ന് ഡിഎംകെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam