മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; നാല് പേര്‍ക്ക് പരിക്ക്

DECEMBER 25, 2025, 9:07 PM

മൈസൂരു: മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബലൂണ്‍ വില്‍പ്പനക്കാരന്‍ ഉപയോഗിച്ചിരുന്ന ഹൈഡ്രജന്‍ ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം.

ബലൂണ്‍ വില്‍പ്പനക്കാരനും ഇദ്ദേഹത്തിന്റെയടുത്ത് ബലൂണ്‍ വാങ്ങാനെത്തിയ വ്യക്തിയുമാണ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു.

സ്‌ഫോടനത്തിന് പിന്നാലെ പോലീസിന്റേയും ബോംബ് സ്‌ക്വാഡിന്റേയും നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam