ഒരു വർഷം നഷ്ടപ്പെടില്ല; സര്‍വകലാശാലകളില്‍ ഇനി വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം

JUNE 11, 2024, 1:33 PM

ന്യൂഡൽഹി: വിദേശ സർവകലാശാലകൾക്ക് സമാനമായി രാജ്യത്തെ സർവകലാശാലകളിൽ  വർഷത്തിൽ രണ്ടുതവണ പ്രവേശന നടപടികൾ നടത്താൻ യുജിസി ഒരുങ്ങുന്നു.

ഈ അധ്യയന വർഷം (2024-25) തന്നെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുമതി നൽകുമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ പറഞ്ഞു.

അധ്യയന വർഷത്തിൽ, അതായത് ജൂലൈ-ഓഗസ്റ്റ്, ജനുവരി-ഫെബ്രുവരി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി പ്രവേശന നടപടികൾ നടത്താൻ സർവകലാശാലകളെ അനുവദിക്കാനാണ് പദ്ധതി. 

vachakam
vachakam
vachakam

വർഷത്തിൽ രണ്ടുതവണ പ്രവേശനം നൽകാനായാൽ, ബോർഡ് ഫലപ്രഖ്യാപനത്തിലെ കാലതാമസമോ ആരോഗ്യപ്രശ്നങ്ങളോ വ്യക്തിപരമായ കാരണങ്ങളോ മൂലം പ്രവേശനം നഷ്ടപ്പെട്ട നിരവധി വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് ജഗദീഷ് കുമാർ പറഞ്ഞു.

ഇതുവഴി പ്രവേശനം നഷ്ടപ്പെട്ടാല്‍ ഒരു വര്‍ഷം മുഴുവന്‍ കാത്തിരിക്കേണ്ടി വരുന്ന നിലവിലെ സ്ഥിതി മാറും. വര്‍ഷത്തില്‍ രണ്ടു തവണ നടക്കുന്ന സര്‍വകലാശാല പ്രവേശനം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കാന്‍ സഹായകമാകും.

വ്യവസായങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ ക്യാമ്ബസ് റിക്രൂട്ട്മെന്റ് നടത്താനും തൊഴിലവസരങ്ങളും തൊഴിലും മെച്ചപ്പെടുത്താനും കഴിയും. ബിരുദധാരികള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ലഭിക്കാനും ഇത് വഴിവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam