ടിവികെ നേതാവ് വിജയ് മെയ് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും?

MAY 5, 2026, 11:20 AM

ചെന്നൈ: ടിവികെ നേതാവ് വിജയ് മെയ് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ട്.മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹത്തോടൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവ് പാർട്ടിക്ക് ഉണ്ടായതിനാൽ സാധ്യതയുള്ള സഖ്യങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സഖ്യ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ടിവികെ കത്ത് കിട്ടിയെന്ന് ഗവർണർ അർലേകർ സ്ഥിരീകരിച്ചു. 108 പേരുടെ പിന്തുണ ഉണ്ടെന്നാണ് കത്ത്. മറ്റന്നാൾ സത്യപ്രതിജ്ഞ ചെയാൻ ടിവികെ താത്പര്യം അറിയിച്ചു. പരിശോധിച്ച് മറുപടി നൽകാമെന്ന് അറിയിച്ചതായി ​ഗവർണർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ അടക്കം പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

35 ശതമാനം വോട്ട് നേടിയെന്നും സർക്കാർ ഉണ്ടാക്കാൻ അനുവദിക്കണമെന്നും ആയിരുന്നു കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് പര്യാപ്തമല്ലെന്ന് ​ഗവർണർ പറഞ്ഞു. പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം അറിയിക്കൻ ആവശ്യപ്പെട്ടുവെന്നും വൈകീട്ട് പുതിയ കത്ത് നൽകിയെന്നും ​ഗവർണർ അറിയിച്ചു. കോൺഗ്രസും നിരവധി ചെറു പാർട്ടികളും ടിവികെയുമായി കൈകോർത്ത് സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംഭവം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam