മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ടിവികെ; വിജയ് നിയമസഭാകക്ഷി നേതാവാകും

MAY 4, 2026, 9:16 PM

ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ടിവികെ. രണ്ട് ദിവസത്തിനകം എംഎല്‍എമാരുടെ യോഗം ചേരും. വിജയിയെ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുക്കാനാണ് തീരുമാനം. ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ തേടും.

ഗവര്‍ണര്‍ അര്‍ലേക്കര്‍ രണ്ട് ദിവസത്തിനകം ചെന്നൈയില്‍ എത്തും. അതേസമയം ടിവികെയെ പിന്തുണക്കുന്നത് ആലോചിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്ന് നേതാക്കള്‍ കൂടിയാലോചന നടത്തും. തമിഴ്‌നാട്ടില്‍ എല്ലാ വഴികളും തേടുമെന്നാണ് ബിജെപിയുടെ നിലപാട്. വിജയുമായി ബിജെപി ചര്‍ച്ച നടത്തുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

അതേസമയം ഡിഎംകെയില്‍ മന്ത്രി ശേഖര്‍ ബാബുവിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ചെന്നൈയിലെ തിരിച്ചടിക്ക് കാരണം ശേഖര്‍ ബാബു എന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. ബാബുവിനെതിരെ നടപടി വേണമെന്ന് പരന്താമന്‍ എംഎല്‍എയും ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam