ടിടിവി ദിനകരന്‍ന്റെ അണ്ണാ മക്കള്‍ മുന്നേറ്റ കഴകം എന്‍ഡിഎ വിട്ടു 

SEPTEMBER 4, 2025, 12:49 AM

ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍ഡിഎ മുന്നണിക്ക് തിരിച്ചടി.  ടിടിവി ദിനകരന്‍ന്റെ പാര്‍ട്ടി അണ്ണാ മക്കള്‍ മുന്നേറ്റ കഴകം എന്‍ഡിഎ മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു.

ഒ പനീര്‍ ശെല്‍വം വിഭാഗം എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് ദിനകരനും ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മാത്രമല്ല സംസ്ഥാനത്ത് ബിജെപി നടത്തുന്ന നീക്കങ്ങളില്‍ ദിനകരന് അതൃപ്തിയുണ്ടായിരുന്നതായും വിവരമുണ്ട്. 

തമിഴ്‌നാട്ടില്‍ സ്വാധീനമുള്ള തേവര്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് ദിനകരന്‍. ജെ ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടായപ്പോളാണ് ദിനകരന്‍ സ്വന്തം നിലയ്ക്ക് അണ്ണാ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam