നീലഗിരിയിലെ വനംവകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തുടങ്ങിയ കനത്ത മഴയാണ് ഊട്ടി-കൊടൈക്കനാല്‍, ഗൂഢല്ലൂര്‍ എന്നിവിടങ്ങളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കോത്തഗിരി, കൂനൂര്‍, ഗൂഡല്ലൂര്‍ മേഖലകളില്‍ രാത്രിയും വൈകുന്നേരങ്ങളിലും കനത്ത മഴ ഉണ്ടാകുന്നുണ്ട്. നിലവില്‍ ചാറ്റല്‍ മഴയുണ്ടെങ്കിലും ഊട്ടിയില്‍ ശക്തമായ മഴയില്ല. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നീലഗിരി ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞിരുന്നു.
ഊട്ടി, മേട്ടുപാളയം ദേശീയപാതയില്‍ പലയിടങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ മണ്ണിടിഞ്ഞിരുന്നു. മഴ ഇനിയും ശക്തമായാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടി വരും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
