ന്യൂഡൽഹി: വിവാഹിതയായതിൻ്റെ പേരിൽ സ്ത്രീയെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ലിംഗവിവേചനവും അസമത്വവുമാണെന്ന് സുപ്രീം കോടതി.
മുൻ സൈനിക നഴ്സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാരിനോട് നിർദേശിച്ച സുപ്രീം കോടതി വിധിയിലാണ് പരാമർശം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
സലീന ജോണ്‍ എന്ന മിലിട്ടറി നഴ്സിങ് സർവീസിലെ ജീവനക്കാരിയാണ് ഹരജി നല്‍കിയത്. ഇവരെ 1988 ആഗസ്റ്റിലാണ് സൈന്യത്തില്‍ നിന്നും പുറത്താക്കിയത്. വിവാഹിതയായതിനാല്‍ ഇവരെ ജോലിയില്‍ നിന്നും പുറത്താക്കുന്നുവെന്നാണ് സൈന്യം അറിയിച്ചത്.
1977ല്‍ രൂപീകരിച്ച മിലിട്ടറി നഴ്സിങ് ചട്ടപ്രകാരമായിരുന്നു ഇവരുടെ പുറത്താക്കല്‍. 2016 മാർച്ചില്‍ ജോണിനെ തിരിച്ചെടുക്കാൻ ലഖ്നോയിലെ ആംഡ് ഫോഴ്സ് ട്രിബ്യൂണല്‍ ഉത്തരവിട്ടു.
എന്നാല്‍, ആഗസ്റ്റില്‍ ഉത്തരവിനെതിരെ കേന്ദ്രസർക്കാർ അപ്പീല്‍ പോയി. ഇത് തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയില്‍ നിന്നും നിർണായക ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. ഇത്തരം പുരുഷാധിപത്യ നിയമങ്ങൾ മനുഷ്യൻ്റെ അന്തസ്സിന് ഹാനികരമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്