ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ പ്രതികരണവുമായി ആര്.എസ്.എസും. പ്രശ്നം പരിഹരിക്കാതെ തുടരുന്നത് നിര്‍ഭാഗ്യകരമെന്ന് ആര്.എസ്.എസ് പ്രതികരിച്ചു. വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആര്.എസ്.എസ് മണിപ്പുര്‍ ഘടകം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
2023 മെയ് മുതല്‍ 19 മാസമായി മണിപ്പുരില്‍ തുടരുന്ന കലാപം പരിഹരിക്കപ്പെടാത്തത് നിര്‍ഭാഗ്യകരമാണ്. തുടര്‍ച്ചയായ അക്രമണങ്ങള്‍ മൂലം നിരപരാധികളായ ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാകുന്നത്. സ്ത്രീകളേയും കുട്ടികളേയും തടവിലാക്കിയശേഷം കൊലപ്പെടുത്തുന്ന, മനുഷ്യത്വരഹിതവും ക്രൂരവുമായ പ്രവൃത്തികളെ ആര്‍എസ്എസ് ശക്തമായി അപലപിക്കുന്നു.
ഭീരുത്വപരമായ ഈ നടപടി, മാനവികതയുടെയും സഹവര്‍ത്തിത്വത്തിന്റെയും തത്വങ്ങള്‍ക്ക് എതിരാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലവിലുള്ള സംഘര്‍ഷം ആത്മാര്‍ഥതയോടെ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ആര്.എസ്.എസ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്