'ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കുവേണ്ടി പിച്ചില്‍ കൃത്രിമത്വം നടത്തി'; ഗുരുതര ആരോപണവുമായി മുഹമ്മദ് കൈഫ്

MARCH 17, 2024, 6:26 PM

ന്യൂഡല്‍ഹി: ലോകകപ്പ് കലാശപ്പോരില്‍ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യക്കായി കൃത്രിമം നടത്തിയെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കോച്ച് രാഹുല്‍ ദ്രാവിഡിന്റേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും അനുമതിയോടെയാണ് ക്യൂറേറ്റര്‍മാര്‍ പിച്ചില്‍ കൃത്രിമം നടത്തിയതെന്നാണ് മുഹമ്മദ് കൈഫിന്റെ ആരോപണം. ലോകകപ്പ് കലാശപ്പോര് കഴിഞ്ഞ് നാല് മാസം പിന്നിടും മുമ്പേയാണ് കൈഫിന്റെ ഗുരുതര ആരോപണം.

മൂന്ന് ദിവസം താനവിടെ ഉണ്ടായിരുന്നു. ഫൈനലിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് ദിവസം രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ഇടക്കിടെ വന്ന് പിച്ച് പരിശോധിക്കാറുണ്ടായിരുന്നു. ഒരു മണിക്കൂറോളം അവര്‍ പിച്ചിന്റെ പരിസരത്ത് തന്നെ നിലയുറപ്പിക്കാറുണ്ട്. പിന്നീട് പിച്ചിന്റെ നിറം മാറുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. പിച്ച് നനക്കുകയോ ട്രാക്കില്‍ പുല്ലൊരുക്കുകയോ ചെയ്തിരുന്നില്ല. ഓസീസിന് സ്ലോ ട്രാക്ക് നല്‍കലായിരുന്നു ഇന്ത്യയുടെ ലക്ഷ്യമെന്ന് കൈഫ് പറയുന്നു. ആര് വിശ്വസിച്ചില്ലെങ്കിലും ഇതാണ് സത്യമെന്നും താരം തുറന്നടിച്ചു.

ക്യൂറേറ്റര്‍മാരെ സ്വാധീനിക്കാന്‍ നമ്മളാരും ശ്രമിച്ചില്ല എന്നാണ് പലരും പറയുന്നത്. എന്നാല്‍ അത് അസംബന്ധമാണ്. നമ്മള്‍ ഹോം ഗ്രൗണ്ടിലാണ് കളിക്കുന്നത് എന്നതൊക്കെ ശരി തന്നെ. എന്നു വച്ച് എതിരാളികളെ കുഴപ്പിക്കാന്‍ പിച്ചില്‍ ഇങ്ങനെ മാറ്റം വരുത്തുന്നത് ശരിയാണോയെന്നും കൈഫ് ചോദിച്ചു.

ഫൈനലിലെ പിച്ച് സംബന്ധിച്ചുള്ള തീരുമാനങ്ങളില്‍ ബിസിസിഐയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഐസിസിയുടെ പിച്ച് കണ്‍സള്‍ട്ടന്റായ ആന്‍ഡി അറ്റിന്‍ക്സണെ മാറ്റി നിര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഫൈനലിന് തൊട്ടു മുമ്പാണ് അറ്റിന്‍ക്സണെ മാറ്റിയത്. ഇതുയര്‍ത്തിയ വിവാദങ്ങളുടെ ചൂടാറും മുമ്പേയാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ ആരോപണം. കഴിഞ്ഞ വര്‍ഷം സ്വന്തം മണ്ണില്‍ വച്ചരങ്ങേറിയ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരില്‍ ഓസീസിനോട് ഇന്ത്യ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് വഴങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam