മുംബൈ: സർക്കാർ രേഖകളിൽ കുട്ടികളുടെ പേരിന് മുമ്പ് അമ്മയുടെ പേര് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ .മഹാരാഷ്ട്ര മന്ത്രിസഭയാണ് തീരുമാനം പാസാക്കിയത്.
2024 മെയ് 1 മുതൽ സംസ്ഥാനത്തുടനീളമുള്ള റവന്യൂ, വിദ്യാഭ്യാസ രേഖകളിൽ ഇത് നടപ്പിലാക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 2024 മെയ് 1-നോ അതിനു ശേഷമോ ജനിച്ച കുട്ടികൾക്ക് മക്കളുടെ പേരിന് ഒപ്പം അമ്മയുടെ പേര് നല്‍കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.
എല്ലാ വിദ്യാഭ്യാസ രേഖകളിലും റവന്യൂ പേപ്പറുകളിലും സാലറി സ്ലിപ്പുകളിലും സര്‍വീസ് ബുക്കുകളിലും വിവിധ പരീക്ഷകള്‍ക്കുള്ള അപേക്ഷാ ഫോമുകളിലും കുട്ടിയുടെ പേര്, അമ്മയുടെ പേര്, പിതാവിന്റെ പേര്, കുടുംബപ്പേര് എന്നിങ്ങനെയാണ് രേഖപ്പെടുത്താറുണ്ടായിരുന്നത്.
ഇനി അമ്മയുടെ പേര് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. ജനനമരണ രജിസ്റ്ററുകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് പൊതുജനാരോഗ്യ വകുപ്പിന് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്