ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം.ശാരീരിക ശിക്ഷയുടെ പേരിൽ സാത്വിക നാഗശ്രീ എന്ന പെൺകുട്ടിയുടെ തലയിൽ ഹിന്ദി അധ്യാപികയായ സലീമ ബാഷ സ്റ്റീൽ ലഞ്ച് ബോക്സ് അടങ്ങിയ സ്കൂൾ ബാഗ് കൊണ്ട് അടിച്ചതായി റിപ്പോർട്ട്. ഇതോടെ വിദ്യാർത്ഥിനിയുടെ തലയോട്ടിക്ക് ഒടിവ് സംഭവിച്ചു.ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുംഗാനൂരി ആണ് സംഭവം.
ക്ലാസ്സിൽ വെച്ച് കുട്ടി മോശമായി പെരുമാറിയതിൻ്റെ ദേഷ്യത്തിലാണ് അധ്യാപിക കുട്ടിയെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു.പെൺകുട്ടിയ്ക്ക് കടുത്ത തലവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ സിടി സ്കാൻ പരിശോധനയിൽ ആണ് തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ അധ്യാപകനും പ്രിൻസിപ്പലിനുമെതിരെ കുടുംബം പരാതി നൽകി. പുംഗാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്