ഗർഭിണിയായ ഉദ്യോഗാർത്ഥിക്ക് വേദിയിൽ നിന്നിറങ്ങിച്ചെന്ന് നിയമന ഉത്തരവ് നൽകി വിജയ്;  കൈയടിച്ച് സോഷ്യൽ മീഡിയ!

JUNE 24, 2026, 5:14 AM

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ വേദിയിൽ നിന്നുള്ള മാനുഷിക പരിഗണനയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തമിഴ്‌നാട് സർക്കാരിന്റെ വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 401 പേർക്ക് നിയമന ഉത്തരവ് കൈമാറുന്ന ഔദ്യോഗിക ചടങ്ങിനിടെയായിരുന്നു സംഭവം. പൂർണ്ണ ഗർഭിണിയായ അക്ഷയലക്ഷ്മി എന്ന ഉദ്യോഗാർത്ഥിക്കാണ് മുഖ്യമന്ത്രി വേദിയിൽ നിന്ന് താഴെയിറങ്ങിച്ചെന്ന് ഓർഡർ കൈമാറിയത്.

നിയമന ഉത്തരവ് കൈപ്പറ്റാനായി അക്ഷയലക്ഷ്മിയുടെ പേര് വേദിയിലേക്ക് വിളിച്ചപ്പോഴാണ് അവർ സദസ്സിലിരിക്കുന്നത് മുഖ്യമന്ത്രി വിജയ്‌യുടെ ശ്രദ്ധയിൽപ്പെടുന്നത്. അവർക്ക് നടക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ ഉദ്യോഗസ്ഥരോട് അവരെ വേദിയിലേക്ക് കയറ്റേണ്ടതില്ലെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം തന്നെ നേരിട്ട് വേദിയിൽ നിന്നിറങ്ങി സദസ്സിലെത്തി അക്ഷയലക്ഷ്മിക്ക് നിയമന ഉത്തരവ് കൈമാറി.

മുഖ്യമന്ത്രിയോട് സന്തോഷത്തോടെ നന്ദി പറയുന്ന അക്ഷയലക്ഷ്മിയുടെയും അവരുടെ വിവരങ്ങൾ ആദരവോടെ ചോദിച്ചറിയുന്ന വിജയ്‌യുടെയും വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വലിയ ചർച്ചയായിരിക്കുകയാണ്.

vachakam
vachakam
vachakam

ഇനിവരുന്ന തലമുറയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി തങ്ങളുടെ സർക്കാർ എപ്പോഴും കൂടെയുണ്ടാകും എന്ന വലിയൊരു സന്ദേശമാണ് മുഖ്യമന്ത്രിയുടെ ഈ കൊച്ചു പ്രവർത്തിയിലൂടെ വ്യക്തമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam