ലൈംഗികാതിക്രമ കേസിൽ സ്വാമി ചൈതന്യാനന്ദ സരസ്വതി പിടിയിൽ

SEPTEMBER 27, 2025, 9:47 PM

ഡൽഹി: ലൈംഗികാതിക്രമ കേസിൽ വസന്ത്കുഞ്ചിലെ ശൃംഗേരി മഠം മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതി പിടിയിൽ.കഴിഞ്ഞ ദിവസം രാത്രി വൈകി ആഗ്രയിൽ നിന്നും ആണ് ഇയാളെ പിടികൂടിയത്.

പാര്‍ഥ സാരഥി എന്നറിയപ്പെടുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിയ്‌ക്കെതിരെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ 17ഓളം വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത്. സ്ഥാപനത്തില്‍ ഡിപ്ലോമ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത് എന്നാണ് പരാതിയിൽ പറയുന്നത്.

മോശമായ ഭാഷയില്‍ സംസാരിച്ചു, ലൈംഗിക ചുവയുള്ള മെസേജുകളയച്ചു, ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നീ പരാതികളുമായാണ് പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. ചില അധ്യാപികമാരും അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളും ചൈതന്യാനന്ദയ്ക്ക് വിധേയപ്പെട്ട് നിൽക്കാൻ നിർബന്ധിച്ചുവെന്നും പെൺകുട്ടികൾ ആരോപിച്ചു. സംഭവത്തില്‍ 32 പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.

vachakam
vachakam
vachakam

readmore: 'ബേബി ഐ ലവ് യു', വിദ്യാർഥിനികളുടെ കവിളിൽ ചായംപുരട്ടൽ; ചൈതന്യാനന്ദയ്ക്കെതിരേ ഗുരുതര ആരോപണങ്ങള്‍

ചൈതന്യാനന്ദ സരസ്വതിയുടെ വാട്സാപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചൈതന്യാനന്ദ സ്ത്രീകൾക്കയച്ച ലൈംഗികച്ചുവയുള്ള സന്ദേശങ്ങളുടെ ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. സന്ദേശങ്ങളിൽ ചൈതന്യാനന്ദ സ്ത്രീകളെ മുറിയിലേക്ക് വിളിക്കുകയും വിദേശയാത്ര വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഒരു സന്ദേശത്തിൽ സ്ത്രീക്ക് സമ്പത്ത് വാഗ്ദാനം ചെയ്യുകയും മറ്റൊന്നിൽ വിദ്യാർഥിനിയുടെ മാർക്ക് കുറച്ച് തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നെ അനുസരിച്ചില്ലെങ്കിൽ, തോൽപ്പിക്കുമെന്നാണ് ചൈതന്യാനന്ദയുടെ ഭീഷണി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam