ന്യൂഡല്‍ഹി: ലൈംഗികാതിക്രമകേസില്‍ ഒളിവിൽ കഴിയുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍. ന്യൂഡല്‍ഹിയിലുള്ള ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് റിസര്‍ച്ചിലെ മുന്‍ ചെയര്‍മാന്‍ കൂടിയായ ചൈതന്യാനന്ദയ്ക്ക് എതിരേ പോലീസ് തയ്യാറാക്കിയ ആറുപേജുള്ള എഫ്.ഐ.ആറിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്.
വിദ്യാര്‍ഥിനിയായ 21-കാരിക്കുനേരെ ചൈതന്യാനന്ദ നടത്തിയ മോശം പരാമര്‍ശങ്ങളും എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 'ബേബി ഐ ലവ് യു, നീ ഇന്ന് അതീവ സുന്ദരിയായിരിക്കുന്നു' എന്നാണ് ചൈതന്യാനന്ദ 21-കാരിയോട് പറഞ്ഞത്. ചുരുണ്ട മുടിയുടെ പേരില്‍ വിദ്യാര്‍ഥിനിയെ ചൈതന്യാനന്ദ പ്രശംസിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്കെതിരേ പ്രതികരിക്കുന്ന വിദ്യാര്‍ഥിനികളുടെ പരീക്ഷ മാര്‍ക്ക് കുറയ്ക്കുമെന്നും ചൈതന്യാനന്ദ ഭീഷണിപ്പെടുത്തിയിരുന്നു. 2025 ജൂണില്‍ ഋഷികേശിലേക്ക് നടത്തിയ ഒരു ഇന്‍ഡസ്ട്രി വിസിറ്റിനിടെ നിരവധി വിദ്യാര്‍ഥിനികളെ ചൈതന്യാനന്ദ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു.
ഹോളി ആഘോഷങ്ങള്‍ക്കിടെ വരിവരിയായി നിര്‍ത്തിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനികളുടെ കവിളില്‍ ആദ്യം നിറം പുരട്ടുന്നത് ചൈതന്യാനന്ദയാണെന്നാണ് പുറത്തുവരുന്ന ആരോപണം.
തനിക്ക് ഇഷ്ടം തോന്നുന്ന വിദ്യാര്‍ഥിനികളുടെ മൊബൈല്‍ വാങ്ങിവെയ്ക്കലാണ് ചൈതന്യാനന്ദയുടെ രീതി. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഉപകരിക്കുമെന്ന് വാദം നിരത്തിയാണ് മൊബൈല്‍ വാങ്ങിവെയ്ക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്കുശേഷം പകരമായി ഒരു പുതിയ മൊബൈല്‍ വിദ്യാര്‍ഥിനിക്ക് നല്‍കും. ഇതോടെ വിദ്യാര്‍ഥിനിയുടെ നിയന്ത്രണം ചൈതന്യാനന്ദയുടെ കീഴിലാകുകയും മറ്റാരോടും വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് വിദ്യാര്‍ഥിനികള്‍ എത്തിച്ചേരുകയും ചെയ്യുമെന്നും പോലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
