'പിന്നിൽ രാജ്യാന്തര ലോബി'; പെട്രോളിലെ എഥനോൾ 20 ശതമാനമാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി

SEPTEMBER 1, 2025, 5:19 AM

ന്യൂഡൽഹി: പെട്രോളിലെ എഥനോൾ 20 ശതമാനമായി വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. 

കേന്ദ്രസർക്കാരിന്റെ വിശദീകരണം പരിഗണിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നടപടി സ്വീകരിച്ചത്. പൊതുതാൽപ്പര്യ ഹർജിക്ക് പിന്നിൽ ഒരു അന്താരാഷ്ട്ര ലോബിയുണ്ടെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ മറുപടി.

എല്ലാ ആശങ്കകളും പരിഗണിച്ചാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് എന്ത് നടപ്പാക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കാൻ ലോബി ശ്രമിക്കുന്നുണ്ടെന്നായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. പെട്രോളിലെ എഥനോൾ 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തുന്നത് വാഹനങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുമെന്നായിരുന്നു പൊതുതാൽപ്പര്യ ഹർജിയിലെ പ്രധാന വാദം.

vachakam
vachakam
vachakam

എഥനോൾ കലർത്തിയ പെട്രോൾ ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുമെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിരുന്നു. 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ (ഇ20) ഉപയോഗിക്കുമ്പോൾ മൈലേജ് കുറയുമെന്നായിരുന്നു കണ്ടെത്തൽ. പെട്രോളിനേക്കാൾ ഊർജ സാന്ദ്രത കുറവാണ് എഥനോളിനെന്നും അതിനാൽ മൈലേജിൽ കുറവ് വരാൻ സാധ്യതയുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam