ഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബി ഐയെ കണക്കിന് വിമർശിച്ചു സുപ്രീംകോടതി. കേസിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞു എന്നും ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നും എന്തിന് സമയം വൈകിപ്പിച്ചെന്നും ആണ് കോടതി ചോദിച്ചത്. എസ് ബിഐയുടെ സമയം നീട്ടി നൽകാനുളള ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ചോദ്യം. ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ വിശദാംശങ്ങൾ നാളെ (മാർച്ച് 12 നകം) തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
അതേസമയം ഇലക്ട്രറൽ ബോണ്ടുകൾ നൽകുന്നത് നിർത്തിവച്ചുവെന്നും പൂർണ്ണവിവരം നൽകുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐയ്ക്കായി ഹാജരായ ഹരീഷ് സാൽവേ കോടതിയെ അറിയിച്ചത്. ഇതോടെ ആണ് വിധി വന്ന 26 ദിവസം കൊണ്ട് ബാങ്ക് എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചത്. അതിനെ കുറിച്ച് ഹർജിയിൽ ഒന്നും പറയുന്നില്ലല്ലോ എന്നും കോടതി ആരാഞ്ഞു.
സാങ്കേതികത്വമല്ല. ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. എസ്ബിഐയിൽ നിന്ന് ആത്മാർത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി പ്രതികരിച്ചു. അതുപോലെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ രഹസ്യരേഖയായി നൽകിയത് പരസ്യപ്പെടുത്താൻ നിർദേശം നൽകാമെന്ന് കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്