നീറ്റ് യുജി പുനഃപരീക്ഷ റദ്ദാക്കണമെന്ന ആവശ്യം; മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് സുപ്രീംകോടതി

JUNE 17, 2026, 3:56 AM

ഡൽഹി: നീറ്റ് യുജി പുനഃപരീക്ഷ റദ്ദാക്കണമെന്ന ആവശ്യം മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അവധിക്കാല ബെഞ്ചിൻ്റേതാണ് നടപടി. 

നീറ്റ് പുനഃപരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി നൽകിയിരുന്നു.ചിലയിടങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മുന്‍ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം. ഡോ.മംഗള കോഹ്ലിയാണ് ഹർജി സമര്‍പ്പിച്ചത്. 

2026 മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത്.

vachakam
vachakam
vachakam

അതേസമയം, പുനഃപരീക്ഷ ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴി എന്‍ടിഎക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam