നീറ്റ് പുനപ്പരീക്ഷയ്ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

JUNE 25, 2026, 4:56 AM

മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ നീറ്റ് പുനപരീക്ഷയ്ക്ക് പിന്നാലെ 18 വയസ്സുകാരനായ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഹിംഗോളി സ്വദേശിയായ സുശീല്‍ ധാകെ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. പരീക്ഷാ സമ്മര്‍ദ്ദവും കടുത്ത മാനസിക വിഷമവുമാണ് കുട്ടിയെ ഈ ഘട്ടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

മരണത്തിന് തൊട്ടുമുമ്പ് താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സന്ദേശം കുട്ടി കുടുംബാംഗങ്ങള്‍ക്ക് അയച്ചിരുന്നു.

മെയ് 3 ന് നടന്ന ആദ്യ നീറ്റ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 21 നാണ് പുനപ്പരീക്ഷ നടത്തിയത്. ഈ പരീക്ഷയില്‍ സുശീല്‍ പങ്കെടുത്തിരുന്നു. പരീക്ഷയ്ക്ക് ശേഷം കടുത്ത മാനസിക പ്രയാസത്തിലായിരുന്ന വിദ്യാര്‍ത്ഥി വീടിനടുത്തുള്ള കിണറ്റില്‍ ചാടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam