മുംബൈ: നീറ്റ് പരീക്ഷയിൽ 99.99 പെർസന്‍റൈൽ നേടിയ വിദ്യാർത്ഥി ഡോക്ടർ ആകാൻ ആഗ്രഹമില്ലെന്ന് കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. അനുരാഗ് അനിൽ ബോർക്കർ എന്ന 19കാരനാണ് ആത്‍മഹത്യ ചെയ്തത്.
ഒ ബി സി വിഭാഗത്തിൽ 1475ാം റാങ്ക് നേടിയ അനുരാഗിന് മെഡിക്കൽ പ്രവേശനം ലഭിച്ചതായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കോളജിൽ ക്ലാസ് തുടങ്ങാൻ ഇരിക്കെയാണ് കുട്ടി ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശിയാണ് അനുരാഗ്.
'ഡോക്ടർ ആകാൻ ആഗ്രഹം ഇല്ലാത്തതിനാൽ മരിക്കുന്നു' എന്നെഴുതിയ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. നവാർഗാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
