'നാണക്കേടുകൊണ്ട് സ്വയം കത്തിയതാകാം'; ബംഗാളിലെ ഇവിഎം തീപിടിത്തത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍

JUNE 13, 2026, 7:35 AM

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഇവിഎം സൂക്ഷിച്ചിരുന്ന സര്‍ക്കാര്‍ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലായിരത്തോളം മെഷീനുകള്‍ കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര സര്‍ക്കാരിനെയും പരിഹസിച്ച് പ്രമുഖ സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ പുനീത് പാനിയ രംഗത്തെത്തി. ഇവിഎമ്മുകള്‍ നാണക്കേടുകൊണ്ട് സ്വയം കത്തിനശിച്ചതാകാമെന്നാണ് പുനീത് എക്സില്‍ കുറിച്ചത്. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേഡയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരിഹാസം.

സൗത്ത് കൊല്‍ക്കത്തയിലെ അലിപൂര്‍ പ്രദേശത്തുള്ള ഒമ്പത് നിലകളുള്ള സര്‍ക്കാര്‍ കെട്ടിടത്തിലാണ് കഴിഞ്ഞ ബുധനാഴ്ച വന്‍ തീപിടിത്തമുണ്ടായത്. മറ്റ് പല സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം സൗത്ത് 24 പര്‍ഗാനാസ് ജില്ലാ പരിഷത്ത് ഓഫീസും ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന ഇവിഎം മെഷീനുകളാണ് പൂര്‍ണ്ണമായും കത്തിയമര്‍ന്നത്.

സംഭവത്തിന് പിന്നാലെ ബംഗാളില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായിട്ടുണ്ട്. വോട്ടിങ് മെഷീനുകള്‍ ബിജെപി ബോധപൂര്‍വ്വം തീയിട്ട് നശിപ്പിച്ചതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam