യുഎസ് തീരുവയില്‍ ആഘാതമേല്‍ക്കുന്ന മേഖലകള്‍ക്ക് പ്രത്യേക പാക്കേജ്;  കേന്ദ നടപടികള്‍ ആരംഭിച്ചതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍

SEPTEMBER 8, 2025, 8:16 PM

ന്യൂഡല്‍ഹി: യുഎസിന്റെ 50 ശതമാനം ഇറക്കുമതിത്തീരുവയുടെ ആഘാതം അനുഭവിക്കുന്ന ഇന്ത്യന്‍ കയറ്റുമതിക്കാരെ സഹായിക്കാന്‍ സമഗ്ര സാമ്പത്തിക പാക്കേജ് കൊണ്ടുവരുന്നതിനുള്ള നടപടികളിലാണ് സര്‍ക്കാരെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. തീരുവ വിവിധ മേഖലകളെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്തുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഓഗസ്റ്റ് 27-നാണ് യുഎസ് 25 ശതമാനം പിഴച്ചുങ്കം പ്രാബല്യത്തില്‍ വരുത്തിയത്. ഇതോടെ ഇന്ത്യയുടെ ഇറക്കുമതിത്തീരുവ 50 ശതമാനമായി. തുന്നിയ വസ്ത്രം, തുണിത്തരങ്ങള്‍, ആഭരണം, ചെമ്മീന്‍, തുകല്‍, ചെരിപ്പ്, മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് ഇതു പ്രധാനമായും ബാധിക്കുക. ഈ മേഖലകളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ കയറ്റുമതിക്കാരോട് തീരുവയുടെ ആഘാതത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

2024-25 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ കയറ്റുമതിയുടെ 20 ശതമാനം യുഎസിലേക്കായിരുന്നു. 2021-22 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. അതിനിടെ, ചരക്ക്-സേവന നികുതി (ജിഎസ്ടി) കുറയ്ക്കല്‍ പ്രാവര്‍ത്തികമാക്കുന്നത് താന്‍ നേരിട്ടു നിരീക്ഷിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam