ഹിമാചൽ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി.
എം.എൽ.എമാരായ രജീന്ദർ റാണ, സുധീർ ശർമ, ഇന്ദാർദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടോ, രവി താക്കൂർ, ചേതന്യ ശർമ എന്നിവരെ സ്പീക്കർ കുൽദീപ് സിംഗ് പടാനിയ അയോഗ്യരാക്കി.
ബജറ്റ് അവതരണത്തില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള പാര്‍ട്ടി വിപ്പ് ലംഘിച്ചതിനാണ് ഇവരെ അയോഗ്യരാക്കിയത്. ആറ് എംഎല്‍എമാരുടേയും നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനം ആണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യസഭ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത ശേഷം ഇവര്‍ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറിയിരുന്നു. ബുധനാഴ്ച ഹിമാചലില്‍ തിരിച്ചെത്തിയ ഇവര്‍, നിയമസഭയില്‍ എത്തിയെങ്കിലും ബജറ്റ് ചര്‍ച്ചയില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാതെ വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനെതിരായാണ് സ്പീക്കര്‍ നടപടി സ്വീകരിച്ചത്.
15 ബി.ജെ.പി എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെയാണ് ബജറ്റ് ശബ്ദവോട്ടോടെ പാസാക്കി. മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ ഉൾപ്പെടെയുള്ള എംഎൽഎമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ബാക്കിയുള്ള പത്ത് ബിജെപി എംഎൽഎമാർ സഭ ബഹിഷ്കരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്