'ബിജെപി സർക്കാർ നിര്‍ത്തലാക്കിയ 4 ശതമാനം മുസ്ലിം സംവരണം പുനസ്ഥാപിക്കും'; സിദ്ധരാമയ്യ

DECEMBER 9, 2024, 9:59 PM

ബെലഗാവി: ബിജെപി സർക്കാർ ഒഴിവാക്കിയ 4% മുസ്ലീം സംവരണം കോൺഗ്രസ് സർക്കാർ പുനഃസ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 

സംവരണം ആവശ്യപ്പെട്ട് നിയമസഭാ സമുച്ചയത്തിൽ പഞ്ചമസാലി ലിംഗായത്ത് സമുദായത്തിൻ്റെ പ്രതിഷേധത്തിന് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

സംവരണം ഒഴിവാക്കിയ മുൻ ബിജെപി സർക്കാറിന്റെ നടപടി ഇരട്ടത്താപ്പാണെന്ന് സിദ്ധരാമയ്യ  ആരോപിച്ചു. മുസ്ലീം ക്വാട്ട മറ്റ് രണ്ട് സമുദായങ്ങൾക്ക് നൽകി. എന്നാൽ, സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിൽ മറിച്ചാണ് പറഞ്ഞതെന്നും സിദ്ധരാമയ്യ ആരോപിച്ചു. 

vachakam
vachakam
vachakam

പഞ്ചമസാലി ലിംഗായത്തുകളുടെ പ്രതിനിധികളുമായി ഇതിനകം രണ്ടുതവണ കൂടിക്കാഴ്ച നടത്തിയതായി സിദ്ധരാമയ്യ നിയമസഭയെ അറിയിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam