പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഹ്ഗാൾ രാജിവച്ചു

DECEMBER 3, 2025, 9:24 PM

ന്യൂഡല്‍ഹി: പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവച്ചു.യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ സെഹ്ഗാൾ 2024 മാർച്ച് 16 നാണ് പ്രസാർ ഭാരതിയുടെ ചെയർമാനായി നിയമിതനായത്.

2023 ൽ ഉത്തർപ്രദേശിലെ കായിക, യുവജനക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറിയായി അദ്ദേഹം വിരമിച്ചിരുന്നു. ഒരു വർഷത്തെ കാലാവധി ബാക്കിനിൽക്കെ നടത്തിയ അപ്രതീക്ഷിത രാജിയുടെ കാരണം വ്യക്തമല്ല. .

നവനീത് കുമാറിന്‍റെ രാജി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സെഹ്ഗാൾ, യുപി എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ (യുപിഇഐഡിഎ) ചെയർമാനും സിഇഒയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും നവനീത് കുമാർ സെഗാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam