ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂർ റോഡ് ഷോയിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടിക്ക് നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ഹെഡ് മാസ്റ്ററിനെതിരെ നടപടിയെടുക്കാനാൻ ആണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്. കുട്ടികൾക്കൊപ്പം പോയ അധ്യാപകർക്കെതിരെയും നടപടി വേണമെന്നും ആവശ്യം ഉണ്ട്.
അതേസമയം 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും ഡിഇഒ നിർദ്ദേശിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ റോഡ് ഷോ തുടങ്ങിയ സായിബാബ കോളനി ജംഗ്ഷനിൽ സ്കൂൾ യൂണിഫോം ധരിച്ചും ഹനുമാനായി വേഷമിട്ടും അൻപതോളം വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം എത്തിയതാണ് വലിയ വിവാദമായത്. ശ്രീ സായിബാബ വിദ്യാലയ അധികൃതർ ആവശ്യപ്പെട്ടതിനാലാണ് റോഡ്ഷോയിൽ പങ്കെടുത്തതെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം.
അതേസമയം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തിയ ഡിഇഒ,കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഹെഡ് മാസ്റ്റർക്കും കുട്ടികൾക്കൊപ്പം പോയ ജീവനക്കാർക്കുമെതിരെ കർശന നടപടി എടുക്കാനാണ് നിർദ്ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്