ന്യൂഡെല്‍ഹി: പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് പകരം തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ഇത്രയും വലിയ തോതില്‍ റേഷന്‍ നല്‍കുന്ന പതിവ് തുടരുകയാണെങ്കില്‍, ധാന്യങ്ങള്‍ നല്‍കാനുള്ള ബാധ്യത കേന്ദ്രത്തിനാണെന്ന് അറിയാവുന്നതിനാല്‍, ജനങ്ങളെ പ്രീണിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നത് തുടരുമെന്ന് സുപ്രീം കോടതി പറഞ്ഞു. റേഷന്‍ കാര്‍ഡ് വിതരണം തുടരുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് റേഷന്‍ നല്‍കേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു.
''സൗജന്യ റേഷന്‍ നല്‍കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടാല്‍, സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി അവരില്‍ പലരും തങ്ങള്‍ക്ക് കഴിയില്ലെന്ന് പറയും, അതിനാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,'' കോടതി നിരീക്ഷിച്ചു.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം 80 കോടി പാവപ്പെട്ടവര്‍ക്ക് ഗോതമ്പിന്റെയും അരിയുടെയും രൂപത്തില്‍ സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കുന്നുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകനായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു.
എന്‍എഫ്എസ്എയ്ക്ക് കീഴില്‍ റേഷന്‍ കാര്‍ഡുകള്‍/ഭക്ഷ്യധാന്യങ്ങള്‍ എന്നിവയ്ക്ക് അര്‍ഹരും അതാത് സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളവരുമായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളും ദുരവസ്ഥയും ഉയര്‍ത്തിക്കാട്ടുന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്