ജയ്‌പൂർ- മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ സീനിയർ സഹപ്രവർത്തകൻ നാല് പേരെ വെടിവെച്ചുകൊന്ന സംഭവത്തിൽ രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥരെ കൂടി സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
കോൺസ്റ്റബിൾമാരായ അമയ് ആചാര്യ, നരേന്ദ്ര പർമർ എന്നിവരെയാണ് പിരിച്ചുവിട്ടത്. മുംബൈ ഡിവിഷനിലെ ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ എസ് കെ എസ് റാത്തോഡാണ് ഇക്കാര്യം അറിയിച്ച് ഉത്തരവിറക്കിയത്.
2023 ജൂലൈ 31 ന് പുലർച്ചെ 5.23 നാണ് കേസിനാസ്പദമായ സംഭവം. ട്രെയിനിലെ എസ്കോർട്ടിംഗ് ടീമിൻ്റെ ഭാഗമായ ചേതൻ സിംഗ്, തനിക്ക് സുഖമില്ലാത്തതിനാൽ നേരത്തെ പോകണമെന്ന് മേലധികാരിയായ ടീകാറാം മീണയോട് ആവശ്യപ്പെട്ടു.
എന്നാൽ അദ്ദേഹം അനുവദിക്കാത്തതിൽ ക്ഷുഭിതനായാണ് ചേതൻ സിങ് മേലുദ്യോഗസ്ഥനെയും ട്രെയിനിലെ മൂന്ന് മുസ്ലിം യാത്രികരെയും വെടിവെച്ച് കൊലപ്പെടുത്തിയത്.
തുടർന്ന് അവിടെവച്ച് ചേതൻ സിങ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ചേതൻ സിങ്ങിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ മഹാരാഷ്ട്രയിലെ അകോല ജയിലിൽ കഴിയുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്