ദില്ലി: അമിത് ഷായ്ക്ക് എതിരെയുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ച് ബിജെപി.ലോക്സഭയിലും രാജ്യസഭയിലും ഇക്കാര്യത്തിൽ ബഹളം വെക്കാൻ ബിജെപി തീരുമാനിച്ചു.
അതേസമയം, അയോധ്യ സംഭാവന കൊള്ള ഇരു സഭയിലും ഉന്നയിക്കാൻ സമാജ് വാദി പാർട്ടിയും തീരുമാനിച്ചിട്ടുണ്ട്. പാർലമെന്റിലെ ഇന്നത്തെ പ്രതിപക്ഷ നിലപാട് തീരുമാനിക്കാൻ രാവിലെ ഇന്ത്യ സഖ്യ നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
എകെജി ഭവനിൽ കയറി എസ്‌എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പൊലീസ് നടപടിയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
