അദ്വാനിക്ക് ഭാരത രത്‌ന സമ്മാനിക്കുമ്പോൾ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാതെ മോദി; വിമര്‍ശനം

MARCH 31, 2024, 7:19 PM

ന്യൂഡൽഹി: ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ഭാരതരത്‌ന സമ്മാനിക്കുമ്പോൾ എഴുന്നേറ്റ് ബഹുമാനം കാണിക്കാത്ത  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനം. 

ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും പ്രധാനമന്ത്രി അനാദരവ് കാണിച്ചെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്യുകയും വിമർശിക്കുകയും ചെയ്തത്. 

ഇന്ത്യൻ രാഷ്ട്രപതി രാജ്യത്തിൻ്റെ പരമോന്നത ബഹുമതി നൽകുമ്പോൾ പ്രധാനമന്ത്രി എഴുന്നേറ്റ് നിന്ന് ആദരിക്കണമായിരുന്നു എന്നായിരുന്നു അവരുടെ പ്രതികരണം.

vachakam
vachakam
vachakam

പ്രായാധിക്യവും അവശതയും കാരണം ഇരുന്നാണ് മുന്‍ ഉപപ്രധാനമന്ത്രി കൂടിയായ എല്‍കെ അഡ്വാനി ഭാരത രത്ന സ്വീകരിച്ചത്. രാഷ്ട്രപതി അഡ്വാനിയുടെ അടുത്തേക്ക് ചെന്ന് മെഡല്‍ അണിയിച്ച്‌ പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു. രാഷ്ട്രപതി എഴുന്നേറ്റു നിന്ന് പുരസ്‌കാരം നല്‍കുമ്ബോള്‍ കസേരയില്‍ തന്നെ ഇരുന്ന് കൈയടിക്കുകയായിരുന്നു മോദി.

ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘഡ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, അഡ്വാനിയുടെ കുടുംബം തുടങ്ങിയവര്‍ പങ്കെടുത്തു. ഈ വര്‍ഷം അഞ്ചു ഭാരതരത്ന പുരസ്‌കാരങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam