ധർമ്മസ്ഥല കേസ്: ആരോപണങ്ങൾ തള്ളി നടൻ പ്രകാശ് രാജ്; രണ്ട് ദിവസത്തിനകം വിശദീകരണം നൽകും 

JUNE 12, 2026, 3:23 AM

ബെംഗളൂരു: കർണാടകയെ പിടിച്ചുകുലുക്കിയ 'ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസുമായി' ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ശക്തമായി തള്ളി പ്രമുഖ നടൻ പ്രകാശ് രാജ്.

സമൂഹമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതായും, വിഷയം അതീവ സെൻസിറ്റീവായതിനാൽ ഇതിൽ വ്യക്തത വരുത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ബാധിച്ച വിഷയമായതിനാൽ ഉയരുന്ന സംശയങ്ങൾക്ക് മറുപടി നൽകേണ്ടത് തന്റെ കടമയാണെന്ന് കന്നഡയിൽ പങ്കുവെച്ച കുറിപ്പിൽ പ്രകാശ് രാജ് വ്യക്തമാക്കി.

നിലവിൽ താൻ സ്ഥലത്തില്ലെന്നും രണ്ട് ദിവസത്തിനകം മടങ്ങിയെത്തി മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുവരെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ആരും വിശ്വസിക്കരുതെന്ന് അഭ്യർത്ഥിച്ച പ്രകാശ് രാജ്, ചില നീചന്മാരാണ് തനിക്കെതിരെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും സമൂഹമാധ്യമമായ എക്സിൽ (X) കുറിച്ചു.

vachakam
vachakam
vachakam

ജൂൺ 11-ന് കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഒരു ഹർജിയിലാണ് പ്രകാശ് രാജിന്റെ പേര് പരാമർശിക്കപ്പെട്ടത്. ധർമ്മസ്ഥല കേസിലെ പ്രതിയായ ചിന്നയ്യ സമർപ്പിച്ച ഹർജിയിൽ, ചിലരുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ മൊഴി നൽകിയതെന്നും അന്ന് പ്രകാശ് രാജ് തമിഴിൽ സംസാരിച്ചിരുന്നുവെന്നും ആരോപിച്ചിരുന്നു. ഈ വിവാദങ്ങളോടാണ് നടൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

2025-ൽ ഒരു മുൻ ശുചീകരണ തൊഴിലാളി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെയാണ് ധർമ്മസ്ഥല കേസ് ദേശീയ ശ്രദ്ധ നേടുന്നത്. ധർമ്മസ്ഥല പ്രദേശത്ത് വർഷങ്ങളായി നൂറുകണക്കിന് മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ താൻ നിർബന്ധിതനായിരുന്നു എന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ.

ഇതിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (SIT) കേസിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും വിവിധ സ്ഥലങ്ങളിൽ ഖനനം നടത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പുതിയ കോടതി നടപടികളിലാണ് ഇപ്പോൾ പ്രകാശ് രാജിന്റെ പേരും ഉയർന്നുവന്നിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam