നാഗ്പൂർ: സ്വാതന്ത്ര്യദിനത്തിൽ ജെൻസികളുമായി സംവദിക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഒരുങ്ങുന്നു. മുംബൈയിൽ ജെൻസികളുമായി നടന്ന സംവാദ പരിപാടിക്ക് പിന്നാലെയാണ് മോഹൻ ഭാഗവത് വീണ്ടും ഇളയ തലമുറയെ കാണാൻ ഒരുങ്ങുന്നത്.
ഓഗസ്റ്റ് 15ന് നാഗ്പൂരിലെ കസ്തൂർചന്ദ് പാർക്കിൽ നടക്കുന്ന പരിപാടിയിൽവെച്ച് മോഹൻ ഭാഗവത് ജെൻസികളുമായി സംസാരിക്കും. ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ, ഇന്ത്യയുടെ ഭാവി എന്നിവയെക്കുറിച്ചാകും മോഹൻ ഭാഗവത് ജെൻസികളുമായി സംസാരിക്കുക.കസ്തൂർചന്ദ് പാർക്കിൽ പുതുതായി സ്ഥാപിച്ച 200 അടി ഉയരമുള്ള കൊടിമരത്തിൽ ഭാഗവത് ദേശീയ പതാക ഉയർത്തിയ ശേഷമാകും ജെൻസികളുമായുള്ള സംവാദ പരിപാടി നടക്കുക.
ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്ക് എന്നതായിരിക്കും പ്രധാന ചർച്ചാവിഷയം. ലോക്മത്തും നാഗ്പൂർ മുനിസിപ്പൽ കോർപറേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവൻകുലെ, നാഗ്പൂർ മേയർ നീത താക്കറെ, മുനിസിപ്പൽ കമ്മീഷണർ ഡോ. വിപിൻ ഇതങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
