മുംബൈ: പ്രശസ്ത ബോളിവുഡ് താരം മലൈക അറോറയുടെ പേരിൽ ട്രാവൽ ഏജൻസി ഉടമയിൽ നിന്ന് 29 ലക്ഷം രൂപ തട്ടിയതായി റിപ്പോർട്ട്. മലൈക അറോറയുടെ ഷൂട്ടിംഗ് സംഘത്തിന് ബാങ്കോക്കിലെ ചിത്രീകരണത്തിന് ആവശ്യമായ അമേരിക്കൻ ഡോളർ വേണമെന്ന ആവശ്യവുമായി ആണ് തട്ടിപ്പ് നടന്നത്.
പരിചയമുള്ള മറ്റൊരു ട്രാവൽ ഏജന്റ് മുഖേനയാണ് തട്ടിപ്പ് സംഘം ട്രാവൽ ഏജൻസിയെ സമീപിക്കുന്നത്. 35000 യുഎസ് ഡോളറിന് തുല്യമായ പണമാണ് ഷൂട്ടിംഗ് ആവശ്യത്തിനായി ട്രാവൽ ഏജൻസി ഉടമയിൽ നിന്ന് മണി എക്സ്ചേഞ്ചിലൂടെ ആവശ്യപ്പെട്ടിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. കൽബാദേവിയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസി ഉടമയേയാണ് തട്ടിപ്പ് സംഘം പറ്റിച്ചത്.
ജനുവരി 23നാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. കൊൽക്കത്ത സ്വദേശിയായ സുഹൃത്താണ് പരിചയക്കാരനെന്ന നിലയിൽ തട്ടിപ്പ് സംഘത്തിലെ കൃഷ്ണ ശർമ എന്നയാളെ ട്രാവൽ ഏജൻസി ഉടമയ്ക്ക് പരിചയപ്പെടുത്തുന്നത്. സിനിമാ നിർമ്മാതാവ് എന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. 29 ലക്ഷം രൂപയ്ക്ക് തുല്യമായ യുഎസ് ഡോളർ വേണമെന്ന ആവശ്യവുമായാണ് കൃഷ്ണ ശർമ ട്രാവൽ ഏജൻസി ഉടമയെ സമീപിക്കുന്നത്. വിദേശ യാത്രയ്ക്ക് മുന്നോടിയായാണ് പണം വേണ്ടതെന്നും ഇയാൾ ട്രാവൽ ഏജൻസി ഉടമയെ ധരിപ്പിക്കുകയായിരുന്നു.
തുടർന്ന് സ്ഥാപനത്തിലെ ഒരു ജീവനക്കാരനോട് കൃഷ്ണ ശർമയ്ക്ക് ആവശ്യമായ സഹായം നൽകാൻ ട്രാവൽ ഏജൻസി ഉടമ നിർദ്ദേശിച്ചു. മുംബൈയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ചായിരുന്നു ഇടപാട് നടന്നത്. ജനുവരി 25ന് പണവുമായി ഹോട്ടലിൽ എത്താൻ ജീവനക്കാരനോട് കൃഷ്ണ ശർമ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണവുമായെത്തിയ ജീവനക്കാരനിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുന്ന സിനിമാ ചിത്രീകരണ സംഘത്തിന്റെ പാസ്പോർട്ട് അടക്കമുള്ളവ കാണിച്ച് കൃഷ്ണ ശർമ വിശ്വാസം നേടിയെടുത്തു.
തുടർന്ന് ട്രാവൽ ഏജൻസി ജീവനക്കാർ യുഎസ് ഡോളർ നൽകി. ഇന്ത്യൻ പണം ഓൺലൈൻ വഴി നൽകാനുളള തയ്യാറെടുപ്പിനിടയിൽ മലൈക അറോറ എത്തിയിട്ടുണ്ടെന്ന് മായങ്ക് കൃഷ്ണ ശർമയെ അറിയിച്ചു. ഇതോടെ നടിയെ സ്വീകരിക്കാനായി പുറത്തേക്ക് പോയ രണ്ട് പേരും പിന്നെ തിരികെ വന്നില്ല. ഇതോടെയാണ് വൻ തട്ടിപ്പിനാണ് തങ്ങൾ ഇരയായെന്ന് ട്രാവൽ ഏജൻസി ജീവനക്കാർക്ക് മനസിലായത്.
അതേസമയം അപമാനം ഭയന്ന് പൊലീസിനെ സമീപിക്കാതിരുന്ന ഉടമ കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി പൊലീസിനെ ബന്ധപ്പെടുന്നത്. നടിയുടെ പേര് ഉപയോഗിച്ച് നടന്ന തട്ടിപ്പെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്. എയർപോർട്ട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്