കനത്ത മഴയിലും കൊടുങ്കാറ്റിലും അസമിലെ ലോക്പ്രിയ ഗോപിനാഥ് ബോർഡൊലോയ് രാജ്യാന്തര വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നതായി റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്.
അതേസമയം വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുണ്ടായ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കനത്ത മഴയിൽ മേൽക്കൂരയുടെ ഒരു ഭാഗത്ത് വെള്ളം കെട്ടിനിന്ന് അത് പൊളിഞ്ഞുവീഴുകയായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അദാനി ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ളതാണ് ഈ വിമാനത്താവളം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്