തിരുവനന്തപുരം: രാജ്യം പുരോഗമിക്കുമ്പോൾ ഇന്ത്യൻ നാവികസേനയും പരിവർത്തനത്തിൻ്റെ പാതയിലാണെന്ന് അഡ്മിറൽ ആർ.ഹരികുമാർ.
വിമുക്തഭടന്മാരെ അഭിസംബോധന ചെയ്ത അദ്ദേഹം സ്പർശ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ പിന്തുണയും ഉറപ്പുനൽകി.
2047ഓടെ ഇന്ത്യൻ നാവികസേനയെ സ്വയംപര്യാപ്തവും ആധുനിക നാവികസേനയാക്കി മാറ്റാനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ടെന്നും അഡ്മിറൽ പറഞ്ഞു.
മാനവ വിഭവശേഷിയുടെ കാര്യത്തിൽ നാവിക സേനാംഗങ്ങളുടെ ശരാശരി പ്രായം 26 വയസ്സാക്കാൻ നാവികസേന പദ്ധതിയിടുന്നുണ്ട്. അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യൻ നാവികസേനയുടെ 45% സേനാംഗങ്ങളും അഗ്നിവീരന്മാരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 1124 സ്ത്രീകൾ ഈ സ്കീമിന് കീഴിൽ നാവികസേനയിൽ ചേർന്നിട്ടുണ്ടെന്നും അവർക്ക് ഏത് ബ്രാഞ്ചിലും പുരുഷൻമാരോടൊപ്പം പ്രവർത്തിക്കാൻ അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷത്തിനിടെ നമ്മുടെ രാജ്യത്ത് നിർമിച്ച 33 കപ്പലുകളും മുങ്ങിക്കപ്പലുകളും കമ്മീഷൻ ചെയ്ത കാര്യവും അഡ്മിറൽ ആർ ഹരികുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്