യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ രംഗത്ത്. വ്യാപാര കരാറിനായി അമേരിക്കയുമായി സംസാരിക്കുന്നുണ്ട് എന്നും തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സമയപരിധി നിശ്ചയിച്ചോ തലയിൽ തോക്കുവച്ചോ ഉള്ള ഇടപാടുകൾ ഉണ്ടാകില്ലെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി. ദീർഘകാലാടിസ്ഥാനത്തിലാണ് ഇന്ത്യ തീരുമാനങ്ങളെടുക്കുക. സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കില്ല. തീരുവ ഏർപ്പെടുത്തിയാൽ എങ്ങനെ മറികടക്കാം എന്ന് പരിശോധിക്കുമെന്ന് പീയുഷ് ഗോയൽ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
