ഡല്‍ഹി: രോഗമില്ലാതെ ജീവിക്കാൻ നല്ല വായുവിനും വെള്ളത്തിനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി സുപ്രീംകോടതി. തമിഴ്നാട് തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെർലൈറ്റ് കോപ്പർ യൂനിറ്റ് പൂട്ടാനുള്ള മദ്രാസ് ഹൈകോടതി വിധി ശരിവെച്ചുള്ള ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുളള ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ആദ്യം തന്നെ വ്യവസായ സ്ഥാപനം പൂട്ടിക്കുക എന്നതല്ല നയം. ചട്ടലംഘനവും നിരന്തരം പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതും അധികൃതരെയും മദ്രാസ് ഹൈകോടതിയെയും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്തരീക്ഷ മലിനീകരണം കാരണം 2018ലാണ് തൂത്തുക്കുടിയിലെ വേദാന്ത ഗ്രൂപ്പിന്റെ കമ്പനി സർക്കാർ പൂട്ടിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്