അരുണാചല്‍ പ്രദേശുകാര്‍ ഇന്ത്യക്കാരല്ലേ? യുവതിക്ക് ചൈനയില്‍ നേരിട്ട ദുരനുഭവത്തില്‍  പ്രതിഷേധം അറിയിച്ച് ഇന്ത്യ

NOVEMBER 24, 2025, 8:44 PM

ന്യൂഡല്‍ഹി: അരുണാചല്‍ സ്വദേശിയായ യുവതിയെ ചൈനയില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി ഇന്ത്യ.

കഴിഞ്ഞ ദിവസമാണ് ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയെ തടഞ്ഞുവെച്ചത്. യുവതിയെ 18 മണിക്കൂറോളം തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അരുണാചല്‍ പ്രദേശില്‍ നിന്നുള്ള പെം വാങ് തോങ്‌ഡോക്ക് എന്ന സ്ത്രീക്കാണ് ചൈനയിലെ എയര്‍പോര്‍ട്ടില്‍ ദുരനുഭവം നേരിട്ടത്. ലണ്ടനില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രയിലായിരുന്നു പെം വാങ്. ഷാങ്ഹായില്‍ അവരുടെ വിമാനത്തിന് മൂന്ന് മണിക്കൂര്‍ ഇടവേളയുണ്ടായിരുന്നു. ഈ സമയത്തായിരുന്നു സംഭവം.

vachakam
vachakam
vachakam

സംഭവം വലിയ ചര്‍ച്ചയായതോടെയാണ് ഇന്ത്യ-ചൈന നയതന്ത്ര ബന്ധം വീണ്ടും വഷളായത്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള യുവതിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വീകരിക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. അരുണാചല്‍ പ്രദേശ് 'ചൈനീസ് പ്രദേശം' എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.

ഉദ്യോഗസ്ഥരുടെ നടപടി അസംബന്ധവും അസ്വീകാര്യവുമാണെന്ന് ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam