ഡൽഹി: പുത്തൻ സിനിമകളുടെ വ്യാജ പതിപ്പുകളുമായി പാകിസ്ഥാൻ വെബ്സൈറ്റ് ഇന്ത്യയിൽ സജീവം. ദൃശ്യമികവോടെയുള്ള വ്യാജ പതിപ്പുകൾ ആർക്കും സൗജന്യമായി കാണാൻ കഴിയും വിധമാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
ലോക, ഹൃദയപൂർവ്വം, രജനികാന്തിൻ്റെ കൂലി ഉൾപ്പെടെ ആയിരത്തിലധികം സിനിമകളുണ്ട് ഈ പാക് സൈറ്റിൽ.
ലോകയുടെ മലയാളം പതിപ്പ് മാത്രമല്ല തമിഴ്, ഹിന്ദി വ്യാജ പതിപ്പുകളുമുണ്ട് സൈറ്റിൽ. ടെലിഗ്രാം വഴിയാണ് ഈ പാക് വെബ്സൈറ്റിൻ്റെ ലിങ്ക് പ്രചരിപ്പിക്കുന്നത്.
ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി, ഡോട്ട് കോം എന്ന ഡൊമൈനിൽ കവർ ചിത്രമടക്കം ഓരോ സിനിമകളുടെയും വിവരങ്ങൾ കാണാം.
തുടർന്ന് സൈറ്റ് അഡ്രസ് പരിശോധിച്ചാൽ അത് ഡോട്ട് പി കെ (.pk) എന്നതിലേക്ക് മാറും. അതായത് പാകിസ്ഥാൻ നിർമിത വെബ് സൈറ്റ് ആയി മാറിയിട്ടുണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്