ജലക്ഷാമത്തിലും ആഭ്യന്തര പ്രതിസന്ധിയിലും പാക്കിസ്ഥാന്‍; സിന്ധു നദീജല കരാറില്‍ ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി

JUNE 21, 2026, 9:50 PM

ഇസ്ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്ര പ്രസിദ്ധമായ സിന്ധു നദീജല കരാര്‍ നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമായതോടെ യുദ്ധ ഭീഷണിയുമായി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്റെ ദേശീയ സുരക്ഷയും ജല സുരക്ഷയും അപകടത്തിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം ഇന്ത്യക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

പാക്കിസ്ഥാന്‍ നേരിടുന്ന രൂക്ഷമായ ആഭ്യന്തര ജലപ്രതിസന്ധിക്കിടെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമായാണ് പ്രതിരോധ മന്ത്രിയുടെ ഈ പ്രകോപനപരമായ പ്രസ്താവനയെ അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. എആര്‍വൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഭീഷണി മുഴക്കിയത്.

'നമ്മുടെ ദേശീയ സുരക്ഷയും അതിന്റെ അവിഭാജ്യ ഘടകമായ ജല സുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം നമ്മള്‍ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് ഇറങ്ങും, അതില്‍ യാതൊരു സംശയവുമില്ല.'- അദ്ദേഹം പറഞ്ഞു. ജലവിതരണം തടസപ്പെടുത്താന്‍ ഇന്ത്യ അസാധാരണ വേഗത്തില്‍ നീങ്ങുന്നുവെന്ന് തെളിവ് ലഭിച്ചാല്‍ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ജല്‍ ശക്തി മന്ത്രി സി.ആര്‍ പാട്ടീല്‍, 2028 ജൂണോടെ പാക്കിസ്ഥാനിലേക്കുള്ള സിന്ധു നദീജലം പൂര്‍ണ്ണമായും തടയാന്‍ കഴിഞ്ഞേക്കുമെന്ന് വ്യക്തമാക്കിയ വീഡിയോ പരാമര്‍ശിച്ചായിരുന്നു പാക് മന്ത്രിയുടെ പ്രതികരണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam