ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്. പാകിസ്ഥാന്റെ സഹായത്തോടെ ലഷ്‌കറെ ത്വയ്ബ ഭീകരര്‍ ബൈസരണ്‍ താഴ്‌വരയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 26 നിരപരാധികളാണ് കൊല്ലപ്പെട്ടത്. 2025 ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് ഒരു മണിക്കും 2.45നും ഇടയിലായിരുന്നു ആക്രമണം.
കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന് അരികില്‍ നിശ്ചലയായി ഇരിക്കുന്ന ഭാര്യ ഹിമാന്‍ഷി നര്‍വാളിന്റെ ചിത്രം ഇന്നും രാജ്യത്തിന്റെ കണ്ണീരോര്‍മ്മയാണ്. ഇതിന് മറുപടിയായി 2025 മേയ് ഏഴ് മുതല്‍ 10 വരെ നടന്ന ഓപ്പറേഷന്‍ സിന്ദൂറിലൂടെ അതിശക്തമായ തിരിച്ചടിയാണ് ഇന്ത്യ പാകിസ്ഥാന് നല്‍കിയത്.
പാക് അധീന കാശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങളും, സേനാ താവളങ്ങളുമടക്കം ഇന്ത്യ തകര്‍ത്തു. കൊടും ഭീകരരെ ഉയുള്‍പ്പെടെ വധിച്ചു. പാകിസ്ഥാന്റെ പ്രത്യാക്രമണങ്ങളെ പരാജയപ്പെടുത്തി. ഇതിനിടെ വെടിനിറുത്തല്‍ പ്രാബല്യത്തില്‍ വന്നു. ഭീകരാക്രമണം നടത്തിയ ലഷ്‌കറെ ത്വയ്ബ ഭീകരരായ ഫൈസല്‍ ജാട്ട് എന്ന സുലൈമാന്‍, സിബ്രാന്‍, ഹംസ അഫ്ഗാനി എന്നിവരെ ജൂലായ് 18ന് ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ചു. കണ്ണീര്‍ ഓര്‍മ്മകള്‍ക്ക് ഒരു വര്‍ഷമാകുമ്പോള്‍ കനത്ത സുരക്ഷയാണ് പഹല്‍ഗാമിലും ജമ്മു കാശ്മീരിലും ഒരുക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
