തിരുവനന്തപുരം: സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരവാദികൾക്കെതിരെ രാജ്യം കൊടുത്ത കനത്ത മറുപടിയാണ് ‘ഓപ്പറേഷൻ സിന്ദൂർ’.
‘ഓപ്പറേഷൻ സിന്ദൂർ’ൽ പാക്കിസ്ഥാനിൽ എന്താണ് സംഭവിച്ചതെന്ന് ഒറ്റനോട്ടത്തിൽ കണ്ടാലോ.
പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കി ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മലയാളിയുടെ സ്പേസ്ടെക് കമ്പനി.
നെയ്യാറ്റിൻകര സ്വദേശി ക്രിസ് നായർ നേതൃത്വം നൽകുന്ന കവാ (Kawa) സ്പേസ് ആണ് ഇന്ത്യൻ ആക്രമണങ്ങളുടെ വ്യാപ്തി തെളിയിച്ച ഉപഗ്രഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.
ഇന്ത്യയുടെ പ്രത്യാക്രമണം പാക്കിസ്ഥാനെ എങ്ങനെ ബാധിച്ചുവെന്ന സത്യം സാങ്കേതിക ജ്ഞാനം കുറവുള്ളവർക്കുകൂടി മനസ്സിലാകുംവിധം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യമെന്ന് ക്രിസ് നായർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്