ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ചു. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയാണ് രാഷ്ട്രപതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര മന്ത്രി അമിത് ഷാ, നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് കൈമാറിയത്.
18,000 പേജുകളില്‍ എട്ട് വോള്യങ്ങളുള്ള റിപ്പോര്‍ട്ടില്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നത് ഗുണകരമാണെന്ന് സമിതി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ചു പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. 191 ദിവസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്ന്. തിരഞ്ഞെടുപ്പ് ഏകീകരിക്കുന്നത് പണച്ചെലവ് കുറക്കാന്‍ സഹായിക്കുമെന്നും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിവര്‍ഷം 200 മുതല്‍ 300 ദിവസങ്ങള്‍ വരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആയി മാറ്റി വെയ്ക്കുകയാണെന്നും ഇത് സാമ്പത്തികമായും സാമൂഹിക പരമായും വലിയ ബാധ്യതയാണ് രാജ്യത്തിന് സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യ ഘട്ടത്തില്‍ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പും രണ്ടാം ഘട്ടത്തില്‍ 100 ??ദിവസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടത്താം എന്നാണ് സമിതി നിര്‍ദ്ദേശം. ഏകീകൃത വോട്ടര്‍ പട്ടിക സൃഷ്ടിക്കുന്നതിനും വോട്ടര്‍ ഐഡി കാര്‍ഡ് നല്‍കുന്നതിനും സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികളുമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സഹകരിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.
രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, നിതി ആയോഗ് മുന്‍ അധ്യക്ഷന്‍ എന്‍ കെ സിംഗ്, ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആദ്യം കമ്മിറ്റിയുടെ ഭാഗമായിരുന്നുവെങ്കിലും, സമിതി രൂപീകരിച്ചത് കേവലം പ്രകടനത്തിന് മാത്രമാണെന്ന് വിമര്‍ശിച്ച് സമിതിയിലേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായ്രുന്നു. സമിതിയുടെ ചര്‍ച്ചകളില്‍ പ്രത്യേക പങ്കാളിയായി നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിനെ ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് അനുസരിച്ചാണ് ഇതുവരെ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. അധികാരത്തിലേറിയത് മുതല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ബി ജെ പി ശക്തമാക്കിയിരുന്നു.
തുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയാണ് രാഷ്ട്രപതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര മന്ത്രി അമിത് ഷാ, നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് കൈമാറിയത്.
18,000 പേജുകളില്‍ എട്ട് വോള്യങ്ങളുള്ള റിപ്പോര്‍ട്ടില്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നത് ഗുണകരമാണെന്ന് സമിതി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ചു പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. 191 ദിവസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്ന്. തിരഞ്ഞെടുപ്പ് ഏകീകരിക്കുന്നത് പണച്ചെലവ് കുറക്കാന്‍ സഹായിക്കുമെന്നും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിവര്‍ഷം 200 മുതല്‍ 300 ദിവസങ്ങള്‍ വരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആയി മാറ്റി വെയ്ക്കുകയാണെന്നും ഇത് സാമ്പത്തികമായും സാമൂഹിക പരമായും വലിയ ബാധ്യതയാണ് രാജ്യത്തിന് സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്