ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ ഡല്‍ഹിക്കും ഷാങ്ഹായ്ക്കും ഇടയില്‍ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ഫെബ്രുവരി 1 മുതലാണ് ഡല്‍ഹി-ഷാങ്ഹായ് (പിവിജി) നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുക.
ബോയിംഗ് 787-8 വിമാനമാണ് സര്‍വീസ് നടത്തുക. ആഴ്ചയില്‍ നാല് തവണ സര്‍വീസുകളുണ്ടാകും. ബിസിനസ് ക്ലാസില്‍ 18 ഫ്‌ലാറ്റ് ബെഡുകളും ഇക്കണോമി ക്ലാസില്‍ 238 വിശാലമായ സീറ്റുകളും ഉണ്ടായിരിക്കും. 2026 ല്‍ മുംബൈയ്ക്കും ഷാങ്ഹായ്ക്കും ഇടയില്‍ നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
